Tuesday, 30 January 2018

ഇന്നവേറ്റിവ് വർക്ക് 1

ബി.എഡ്.കരിക്കുലത്തിന്റെ ഭാഗമായി ചെയ്ത ഇന്നവേറ്റിവ് വർക്ക്. 'അമ്പാടിയിലേക്ക് ' എന്ന പാഠത്തെ ആസ്പദമാക്കി അക്രൂരൻ അമ്പാടിയിൽ കണ്ട കാഴ്ചകളുടെ ചിത്രീകരണം ആണിത്.

Saturday, 27 January 2018

ഇന്നവേറ്റീവ് 2

ഇന്നവേറ്റിവ് ലെസൺ പ്ലാൻ.
'അമ്പാടിയിലേക്ക് 'എന്ന പാഠഭാഗത്തെ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കന്നതിന്റെ ലെസൺ പ്ലാൻ








ഇ.

അവസാന ദിനങ്ങൾ [22. 1.18-26.1.18]



അധ്യാപന പരിശീലനത്തിന്റെ അവസാനവാരം അവധികളുടേത് ആയിരുന്നു. രണ്ട് ദിവസം മാത്രമാണ് ഈ ആഴ്ച്ചയിൽ ക്ലാസ്സ് ലഭിച്ചത്.ഈ ആഴ്ച്ചയിലെ ആദ്യ ദിനമായ തിങ്കളാഴ്ച്ച വിദ്യാഭ്യാസ ബന്ദിനെ തുടർന്ന് അവധി ആയിരുന്നു.ചൊവ്വാഴ്ച്ച മുതലാണ് ഈ ആഴ്ച്ചത്തെ ക്ലാസ്സ് ആരംഭിച്ചത്.ചൊവ്വാഴ്ച്ച കുട്ടികൾക്ക് ഉള്ള സംശയങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്തു. സംശയമുള്ള ഭാഗങ്ങൾ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു. ബുധനാഴ്ച്ച വാഹന പണിമുടക്കിനെ തുടർന്ന് അവധി ആയിരുന്നു. അധ്യാപന പരിശീലനത്തിന്റെ അവസാനത്തെ ദിനമായിരുന്നു വ്യാഴാഴ്ച്ച.ആ ദിവസം ഒന്നും തന്നെ പഠിപ്പിച്ചില്ല. 3. 45 ആയപ്പോൾ ഞങ്ങൾക്ക് ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി ഈ മീറ്റിംഗിൽ അധ്യാപകർ ചേർന്ന് യാത്രയയപ്പ് നൽകി. ഈ മീറ്റിംഗിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി 25പാത്രങ്ങൾ വാങ്ങി നൽകി.. അധ്യാപകർക്കും വലിയ സന്തോഷമായി. അങ്ങനെ ഞങ്ങൾ ആ സ്കൂളിനോട് വിട പറഞ്ഞു.

Saturday, 20 January 2018

എട്ടാം വാരത്തിലെ വിശേഷങ്ങൾ

പുതിയ അനുഭവങ്ങൾ നിറഞ്ഞ ഒരാഴ്ച കൂടി കടന്ന് പോയി. ആകെ നാല് ദിവസം ആയിരുന്നു ഈ ആഴ്ചയിൽ ക്ലാസ് ഉണ്ടായിരുന്നത്.. 'തേൻവരിക്ക', 'മതിലേരിക്കന്നി ' എന്ന പാഠഭാഗങ്ങൾ ആണ് ഈ ആഴ്ച പഠിപ്പിച്ചത്.18. 1.18 വ്യാഴാഴ്ച ഓപ്ഷണൽ ടീച്ചർ നിരീക്ഷണത്തിനായി വന്നു. 'മതിലേരിക്കന്നി ' എന്ന നാടൻ പാട്ടാണ് പഠിപ്പിച്ചത്.. ഈണത്തിൽ തന്നെ കവിത ചൊല്ലി..നാടൻ പാട്ടിന്റെ ഒരു വീഡിയോ കാണിച്ചാണ് ക്ലാസ് ആരംഭിച്ചത്.. കുട്ടികൾ എല്ലാവരും ശ്രദ്ധിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ ടീച്ചർ നൽകി.സ്കൂളിൽ നടന്ന പരിപാടികളിൽ അംഗമാകാൻ കഴിഞ്ഞു..  ഒരു വിധം നല്ല രീതിയിൽ തന്നെ പഠിപ്പിക്കാനും കഴിഞ്ഞതിൽ സന്തോഷം തോന്നി. തുടക്കത്തേക്കാൾ അവസാന ദിനങ്ങൾ നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു എന്നാണ് വിശ്വസിക്കുന്നത്. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോകാൻ കഴിഞ്ഞു.ഇനി ഒരു ആഴ്ച കൂടിയാണ് സ്കൂളിൽ ഉള്ളത് ശേഷിക്കുന്ന ദിനങ്ങൾ നന്നായി കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു .

Saturday, 13 January 2018

ഏഴാം വാരത്തിലെ വിശേഷങ്ങൾ.

അധ്യാപന പരിശീലനത്തിന്റെ  ഏഴാം വാരം ആയിരുന്നു കടന്ന് പോയത്. പി.ടി.എ മീറ്റിംഗുകളുടെ ആഴ്ചയായിരുന്നു ഇത്. ചെറുശ്ശേരിയുടെ 'അമ്പാടിയിലേക്ക് ' എന്ന കവിതയും ചില വ്യാകരണ കാര്യങ്ങളും പഠിപ്പിച്ചു. 'തേൻവരിക്ക ' എന്ന നാരായന്റെ കഥയും പഠിപ്പിച്ചു.കുട്ടികളെ ഒരു വിധം നന്നായി തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞു.ഈ ആഴ്ചയിൽ ആരും തന്നെ നിരീക്ഷണത്തിനായി വന്നില്ല.ഞങ്ങളുടെ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി എത്തി. ഒമ്പത് പേരാണ് വന്നത്. ബുധനാഴ്ച ആയിരുന്നു എത്തിയത്. ഈ വെള്ളിയാഴ്ച പത്തനാപുരം കോളേജിൽ നിന്ന് വന്ന കുട്ടികൾ പോയി' ആകെ 26 പേരുള്ളതിൽ അവർ പോയപ്പാൾ ഞങ്ങൾ 21 പേരായി. എന്തായലും നല്ല ഒരു അനുഭവം ആയിരുന്നു ഈ ആഴ്ചയിൽ ലഭിച്ചത്.നാല് ലെസൺ പ്ലാൻ തീർക്കാൻ കഴിഞ്ഞു.പുതിയ അനുഭവങ്ങൾ തന്നെയാണ് ഈ വാരത്തിലും ലഭിച്ചത്.

Sunday, 7 January 2018

പുതു വർഷത്തിലെ അനുഭവങ്ങൾ.[1. 1.18-5.1.18]

2018 ജനുവരി 1 വീണ്ടും വിദ്യാലയത്തിലേക്ക്. വരാൻ ചെറിയ മടി ഉണ്ടായിരുന്നെങ്കിലും സ്കൂളിൽ എത്തിയപ്പോൾ ഉന്മേഷം തോന്നി. അധ്യാപകരും എന്റെ സഹപാഠികളും പരീക്ഷാപേപ്പർ നോക്കുന്ന തിരക്കിലായിരുന്നു എല്ലാവരും .ഒരു ലെസൺ പ്ലാൻ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ.ചൊവ്വാഴ്ച അവധിയായിരുന്നു. ബാക്കി ദിവസങ്ങളിൽ പേപ്പർ കൊടുക്കകയൊക്കെ ചെയ്തു. അധ്യാപികയും ക്ലാസിൽ ഉണ്ടായിരുന്നു.വെള്ളിയാഴ്ച സൂസൻടീച്ചർ നിരീക്ഷണത്തിനായി വന്നു.നാലാം പീരിയഡ് ആയിരുന്നു എനിക്ക് ലഭിച്ചത് .ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'യിലെ 'അമ്പാടിയിലേക്ക് ' എന്ന കവിതയാണ് പഠിപ്പിച്ചത്. ആവശ്യമായ നിർദേശങ്ങൾ ടീച്ചർ പറഞ്ഞു നൽകി. പഠനോപകരണങ്ങൾ ഉപയോഗിച്ചാണ് ക്ലാസെടുത്തത്.പാഠഭാഗത്തിന്റെ ഓഡിയോ ക്ലിപ് കേൾപ്പിക്കാൻ കഴിഞ്ഞു.
             കുട്ടികളുടെ പരീക്ഷാ പേപ്പറുകൾ നോക്കി നൽകാൻ കഴിഞ്ഞു. അതൊരു പുതിയ അനുഭവം ആയിരുന്നു.പുതുവർഷത്തിൽ പുത്തൻ അനുഭവങ്ങൾ നൽകാൻ ഈ വാരത്തിന് കഴിഞ്ഞു.ഈ ആഴ്ചയായിരുന്നു ബോധവത്കരണ ക്ലാസെടുത്തത്. 4. 1.18 ന് ആയിരുന്നു അത്. 'പരിസ്ഥിതി സംരക്ഷണം' ആയിരുന്നു വിഷയം. കുട്ടികൾക്ക് പ്രയോജനകരമായി തീർന്നെന്ന് വിശ്വസിക്കുന്നു.പേപ്പർ കട്ടിംഗുകൾ നൽകന്നതിനും വാർത്തകൾ പരിശോധിച്ച് വിശകലനം ചെയ്യുന്നതിനും പ്രവർത്തനം നൽകി.

Thursday, 4 January 2018

ബോധവത്കരണ പരിപാടി

ബോധവത്കരണ പരിപാടിയുടെ ഭാഗമായി ക്ലാസെടുക്കുന്നതിന് ഞങ്ങൾ തിരഞ്ഞെടുത്തത് 'പരിസ്ഥിതി സംരക്ഷണം' എന്ന  വിഷയം ആയിരുന്നു. ആറ് പേരടങ്ങുന്ന ഒരു സംഘം ആയിരുന്നു വിഷയം അവതരിപ്പിച്ചത്. ൽ വിഷ്ണുനാഥ് ആമുഖം പറയുകയുംന്നതായിരുന്നു വിഷയം ആറുപേർ ഉണ്ടായിരുന്ന സംഘത്തിൽ വിഷ്ണുനാഥ് ആമുഖം പറയുകയും ശ്യാംകുമാർ, അമിനുശിഹാബ് എന്നിവർ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു. 
തുടർന്ന് ശ്രീകുമാർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്തെന്ന് വ്യക്തമാക്കി തുടർന്ന് ഞാൻഎങ്ങനെ പ്രകൃതി സംരക്ഷണം നടത്താം എന്ന കാര്യം പറഞ്ഞു. അതിനു ശേഷം ഫഹനാജാൻ വിഷയം ക്രോഡീകരിച്ചിട്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.ഏവരെയും ഏറ്റു പറയിപ്പിച്ചു.കുട്ടികൾ ഉത്സാഹത്തോടെ കേട്ടിരുന്നു പേപ്പർ കട്ടിംഗുകൾ വിതരണം ചെയ്യുകയും ചാർട്ട് പ്രദർശിപ്പിക്കയും ചെയ്തു. കുട്ടികൾ താത്പര്യപൂർവം കേട്ടിരുന്നു.