പരീക്ഷാ നാളുകൾ ആയിരുന്നു ഈ വാരം. ബുധൻ,വ്യാഴംഎന്നീ ദിവസങ്ങളിൽ മാത്രം ആയിരുന്നു എനിക്ക് പരീക്ഷാ ഡ്യൂട്ടി ഉള്ളത്. ഈ ദിവസങ്ങളിൽ മറ്റുള്ള അദ്ധ്യാപകർക്ക് ഒപ്പമായിരുന്നു ക്ലാസിൽ നിന്നത്. പരീക്ഷാ പേപ്പറിൽ ഒപ്പിട്ട് നൽകുന്നതിനും കുട്ടികൾക്ക് ചോദ്യപേപ്പർ നൽകുന്നതിനും കഴിഞ്ഞു. പുതിയ അനുഭവം ആയിരുന്നു.വ്യാഴാഴ്ച ക്രിസ്മസ് അവധിക്കായി സ്കൂൾ അടച്ചു. ഇനി 1.1.18 ന് ആണ് ക്ലാസ് ആരംഭിക്കുന്നത്.നല്ല അനുഭവങ്ങൾ ആണ് ഈ വാരത്തിലും ലഭിച്ചത്.
Monday, 25 December 2017
Sunday, 17 December 2017
അധ്യാപന പരിശീലനത്തിന്റെ നാലാം വാരം [11.12.17 - 15.12.17]
നല്ല അനുഭവങ്ങൾ നൽകി കൊണ്ട് ഈ ആഴ്ചയും കടന്നു പോയി.തിങ്കളാഴ്ച പാഠഭാഗം പഠിപ്പിച്ചു.ചൊവ്വാഴ്ച നേരത്തെ സ്കൂൾ വിട്ടതിനാൽ എനിക്ക് പീരിയഡ് ലഭിച്ചില്ല. കിട്ടിയ ഒരു ഫ്രീ പീരിയഡ് പഠിപ്പിച്ച ഭാഗം ഒന്നൂടെ പറഞ്ഞ് നൽകി.'കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും പരീക്ഷാ മാതൃകയിൽ ഉള്ള ചോദ്യങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്തു. 13.12.17 ബുധനാഴ്ച ആണ് പരീക്ഷ ആരംഭിക്കുന്നത്. ബുധനാഴ്ച പരീക്ഷാ ഡ്യൂട്ടി ഇല്ലായിരുന്നു. റൂമിലിരുന്ന് വർക്കുകൾ ചെയ്തു.വ്യാഴാഴ്ച്ച ഉച്ചവരെ പരീക്ഷാ ഡ്യൂട്ടി ഉണ്ടായിരുന്നു. ചോദ്യപേപ്പർ നൽകാനും പേപ്പറിൽ ഒപ്പിട്ടു കുട്ടികൾക്ക് നൽകാനും അവസരം ലഭിച്ചു. സ്കൂളിലെ ഒരു അധ്യാപികയ്ക്ക് ഒപ്പമാണ് ക്ലാസിൽ നിന്നത്.21.12.17 ന് ആണ് പരീക്ഷ അവസാനിക്കുന്നത്. വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു ഈ ആഴ്ച ലഭിച്ചത്.
Saturday, 9 December 2017
അധ്യാപന പരിശീലനത്തിന്റെ മൂന്നാം വാരം
Wednesday, 6 December 2017
'ശ്രദ്ധ പരിശീലനം '
എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പഠന പുരോഗതി ലക്ഷ്യമാക്കി കൊണ്ട് കേരള സർക്കാർ ആരംഭിച്ച പുതിയ പരിപാടി ആയ " ശ്രദ്ധ " .ക്ലാസ്സിൽ കുട്ടികളെ കളികളിലും മറ്റും പങ്കാളികൾ ആക്കുന്നതിനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി .ക്ലാസ്സിന് നേതൃത്വം നൽകുവാനും അവസരം ഉണ്ടായി. .വളരെ നല്ലൊരു അനുഭവം ആയിരുന്നു അത്. കുട്ടികളുടെ ഏകാഗ്രത വളർത്തുന്നതിനും മറ്റും വളരെ പ്രയോജനപ്രദമായ പരിപാടിയാണിത്. ചില കളികൾ ആണ് പ്രവർത്തനങ്ങളായി നൽകിയത് .പന്ത്, ബാറ്റൺ എന്നിവ കൈമാറുന്ന ഒരു കളി രീതി ആയിരുന്നു അത്. കുട്ടികൾ വളരെ ഉന്മേഷത്തോടെ ഓരോ കളിയിലും ഏർപ്പെട്ടു.
Friday, 1 December 2017
വിദ്യാലയ ദിനങ്ങൾ
അധ്യാപന പരിശീലനത്തിന്റെ ദിനങ്ങൾ. പുത്തൻ അനുഭവങ്ങൾ നൽകി ഒരാഴ്ച കൂടി കടന്നു പോയി.പത്ത് ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു.
28.11.17 ചൊവ്വാഴ്ച അധ്യാപിക ക്ലാസ് നിരീക്ഷണത്തിനായി എത്തി.. 9 c യിൽ മൂന്നാമത്തെ പീരിഡ് ആയിരുന്നു. പോരായ്മകൾ എന്തൊക്കെയാണ് എന്നും ശരിയായ കാര്യങ്ങളും പറഞ്ഞു നൽകി. ആവശ്യമായ തിരുത്തലുകൾ പറഞ്ഞു നൽകി.. സ്കൂൾ യുവജനോത്സവം ശാസ്ത്രമേള എന്നിവയൊക്കെ ആയതിനാൽ ധാരാളം ഫ്രീ പീരിഡുകൾ കിട്ടി. ഈ ആഴ്ച കൂടി ആയപ്പോൾ 10 ലെസൺ പ്ലാൻ പഠിപ്പിച്ചു തീർത്തു. സി.വി.ശ്രീരാമന്റെ 'സാക്ഷി' എന്ന കഥയുടെ ബാക്കി ഭാഗവും നിത്യചൈതന്യയതിയുടെ 'രണ്ട് ടാക്സിക്കാർ' എന്ന പാഠവും പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞു.. അധ്യാപകരിൽ നിന്ന് എല്ലാ രീതിയിലും ഉള്ള സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. ഞങ്ങളുടെ ആത്മവിശ്വാസത്തെ കൂട്ടുന്നതിന് ഈ സഹകരണം സഹായിക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കാനും കഴിയുന്നുണ്ട്.
Friday, 24 November 2017
വിദ്യാലയത്തിലേക്ക്...
ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഉള്ള അധ്യാപന പരിശീലനത്തിനോടനുബന്ധിച്ച് ഗവ.എച്ച്.എസ്.എസ്.അഞ്ചൽ ഈസ്റ്റിൽ 20.11.2017 തിങ്കളാഴ്ച രാവിലെ 9 .15 ആയപ്പോൾ ഞങ്ങൾ സ്കൂളിലെത്തി .12 പേരടങ്ങുന്ന ഒരു ടീം ആണ് ഈസ്റ്റിൽ എത്തിയത്. പഴയത് പോലെ ഉള്ള ഭയം ഇല്ലായിരുന്നു.9 Cആണ് എനിക്ക് കിട്ടിയ ക്ലാസ്. ഈ ഒരു ആഴ്ചയിൽ ഞാൻ പഠിപ്പിച്ചത് പി ഭാസ്കരന്റെ 'കാളകൾ ' എന്ന പാഠവും സി.വി.ശ്രീരാമന്റെ 'സാക്ഷി' എന്ന പാഠഭാഗവും ആണ്. നന്നായി എടുക്കാൻ കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കും. അദ്ധ്യാപകരിൽ നിന്നും നല്ല സഹകരണം ആണ് ലഭിക്കുന്നത്.
വളരെ നല്ല അനുഭവം ആയിരുന്നു ഈ ആഴ്ചയിൽ ലഭിച്ചത്. സ്കൂളിലെ എല്ലാ പ്രവർത്തനത്തിലും പങ്കെടുക്കാൻ കഴിഞ്ഞതും സന്തോഷം നൽകി.


