Saturday, 9 December 2017

അധ്യാപന പരിശീലനത്തിന്റെ മൂന്നാം വാരം

അധ്യാപന പരിശീലനത്തിന്റെ മൂന്നാം വാരവും പിന്നിട്ടു.
                       പുത്തൻ അനുഭവങ്ങൾ നൽകി കൊണ്ടാണ് ഈ വാര൦ കടന്നു പോയത്. എടുത്ത് പറയേണ്ടുന്ന ഒന്നാണ് 'ശ്രദ്ധ' പരിശീലനം .കുട്ടികളിലെ ശ്രദ്ധാ നൈപുണി വികസിക്കുന്നതിനായുള്ള ഒരു പരിപാടി ആണിത്. കുട്ടികളോടൊത്ത് ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞു.കഴിഞ്ഞ ആഴ്ചയിൽ നിത്യചൈതന്യയതി യുടെ 'രണ്ട് ടാക്സിക്കാർ 'എന്ന പാഠഭാഗത്തിന്റെ ബാക്കി ഭാഗവും എസ്.വി.വേണുഗോപൻ നായരുടെ 'അജഗജാന്തരം ' എന്ന പാഠവും എൻ.എൻ കക്കാടിന്റെ 'സഫലമീയാത്ര' എന്ന പാഠത്തിന്റെ ആദ്യ ഭാഗവും പഠിപ്പിക്കാൻ കഴിഞ്ഞു ഫ്രീ പീരിയഡുകൾ കിട്ടിയതിനാലാണ് ഇത്രയും ഭാഗം പഠിപ്പിക്കാൻ കഴിഞ്ഞത്.വ്യാഴാഴ്ച 7.12.17 ആദ്യത്തെ രണ്ട് പീരിഡുകൾ അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.പാരിന്റെ നന്മയ്ക്കത്രേ എന്ന യൂണിറ്റാണ് നടത്തിയത്.25 മാർക്കിനാണ് നടത്തിയത്. ഒരു മണിക്കൂർ ആയിരുന്നു സയം.ഈ ആഴ്ചയിലും ഉച്ചഭക്ഷണം നൽകുന്നതിനായി പോയി. അസംബ്ലിയിൽ വിവിധ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം നൽകി.ഈ ആഴ്ചയിലും നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുകയും ചെയ്തു.


ഉച്ചഭക്ഷണം

No comments:

Post a Comment